മുക്കം : ശതാബ്ദി ആഘോഷിക്കുന്ന ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗം പെൺകുട്ടികൾക്കായുള്ള ആയോധന പരിശീലന ക്യാമ്പ് ധീര -24 ന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലറും പി ടി എ പ്രസിഡണ്ടുമായ എം കെ യാസർ ഉദ്ഘാടനം ചെയ്തു. പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന്റെ ഭാഗമായും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും ആണ് ബിആർസിയുടെ ആഭിമുഖ്യത്തിൽ പരിശീലനം സംഘടിപ്പിക്കുന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ കെവി അധ്യക്ഷത വഹിച്ചു. വിവേക് ടി കെ പരിശീലനത്തിന് നേതൃത്തം നൽകി.എം പി ടി എ പ്രസിഡണ്ട് ബുഷ്റ, ജെസ്ലി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.സിന്ധു ടീച്ചർ സ്വാഗതവും അനുഷ ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
MUKKAM
