Flash News

Nattu Media

No title

കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായതായി മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായി. ഏവര്‍ക്കും സാര്‍വ്വദേശീയ വനിതാദിനാശംസകള്‍

ഒരോ സ്ത്രീയും ഒരു സമൂഹത്തിന്എത്രി വിലപ്പെട്ടതാണെന്ന് തിരിച്ചറിയുകയാണ് ഓരോ വനിതാ ദിനവും. Invest in Women: Accelerate Progress,’ എന്നതാണ് 2024-ലെ അന്താരാഷ്ട്ര വനിതാ ദിനം പ്രമേയ എന്നത്.

1908 ല്‍ ന്യൂയോര്‍ക്കിലെ 15000 വനിതാ ജീവനക്കാര്‍ തുല്യവേതനവും മെച്ചപ്പെട്ട തൊഴില്‍ സഹാചര്യവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സംഭവം വനിതാദിനചാരണത്തിലേക്ക് നയിച്ചു, ജോലി സമയത്ത് ഇളവ് വരുത്തുക. ശമ്പളത്തില്‍ ന്യായമായ വര്‍ദ്ധനവ് വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. ലോകത്തിന്റെ പല ഭാ?ഗങ്ങളിലേക്ക് ഈ സമരം വ്യാപിപ്പിച്ചു. അങ്ങനെ 1909 ല്‍ ന്യൂയോര്‍ക്കിലെ സ്ത്രീകള്‍ വനിതാ ദിനം ആചരിച്ചു.

1910 കോപ്പന്‍ഹേഗനില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള 100 പേര്‍ പങ്കെടുത്ത ലോക വനിതാ സമ്മേളനം വനിതാദിനത്തിന് അടുത്ത പടിയായി. അതിനും ആറ് പതിറ്റാണ്ടിന് ശേഷമാണ് 1975 ല്‍ ഐക്യരാഷ്ട്ര സഭാ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചത്.

സ്ത്രീ സഹിക്കാനും പൊറുക്കാനും ഉള്ളവളാണെന്ന് പറഞ്ഞുപഠിപ്പിച്ച നാളുകളെല്ലാം കഴിഞ്ഞു, നേടാന്‍ ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടെന്ന തിരിച്ചറിവുള്ളവരാണ് ഇന്ന് ഓരോ സ്ത്രീയും..വനിതാ ദിനാശംസകള്‍…


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)