പൂവ്വാട്ടുപറമ്പ്: SKSSF എൻ.ഐ.ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന - ജില്ലാ നേതാക്കൾക്കുള്ള സ്വീകരണത്തിന് പൂവ്വാട്ടുപറമ്പ് സജ്ജമായി. ഇന്ന് വൈകിട്ട് 7 മണിക്ക് പൂവ്വാട്ടുപറമ്പിലുള്ള പെരുവയൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി. SKSSF സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ്, കോഴിക്കോട് ജില്ലാ പ്രസിഡണ്ടും സംസ്ഥാന ഉപാധ്യക്ഷനുമായ സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് കാക്കുനി, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം നിസാമി താത്തൂർ, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഹീം ആനക്കുഴിക്കര, ജില്ലാ ഇബാദ് കൺവീനർ ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ് തുടങ്ങിയവർ സ്വീകരണം ഏറ്റുവാങ്ങും.
സമസ്തയുടെ കീഴ്ഘടകങ്ങളുടെ മണ്ഡലം, പഞ്ചായത്ത് നേതാക്കൾ വേദിയിൽ അണിനിരക്കും. SKSSF പ്രവർത്തകരും അനുഭാവികളുമായി നൂറുകണക്കിന് പേര് പരിപാടി വീക്ഷിക്കാനെത്തും. പരിപാടിയിൽ SKSSF മുൻ സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളയിക്കോട് മുഖ്യപ്രഭാഷണം നടത്തുമെന്നും സംഘാടകർ അറിയിച്ചു.
