ജമാഅത്തെ ഇസ്ലാമി അരിക്കോട് ഏരിയ കമ്മിറ്റിക്ക് കീഴിൽ വടക്കും മുറിയിൽ ഇഫ്ത്താർ സൗഹൃദ സംഗമം നടത്തി. മത രാഷ്ട്രിയ സംസ്കാരിക മേഖലകളിലെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.
വി.പി. ഷൗക്കത്തലി മുഖ്യ പ്രഭാഷണം നടത്തി. ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ജിഷ ഉദ്ഘാടനം ചെയ്തു.വാർഡ് മെംബർ അനുരൂപ് , ഊർങ്ങാട്ടിരി സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് മോഹൻദാസ് തയ്യണ്ണ, മധു തച്ചണ്ണ, ശീധരൻ വടക്കും മുറി, കേശവൻ മാസ്റ്റർ മൂർക്കനാട്, സുരേഷ് മാസ്റ്റർ ചേലക്കോട്, സി.ഗോപാലൻ, എൻ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.വി.എ. കരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈ.കെ. അബ്ദുല്ല മാസ്റ്റർ സ്വാഗതവും കെ. അലിമോൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
