Flash News

Nattu Media

മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യം: ഷിബു മീരാൻ


മുക്കം
: കമ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങളുമായി രാജ്യത്തുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധിയെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ഷിബു മീരാൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സൗത്ത് കൊടിയത്തൂരിൽ സംഘടിപ്പിച്ച യു.ഡി.എഫ് പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ രാഹുൽ ഗാന്ധി ഉന്നയിച്ച അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കാത്തതിനാലാണ് അദ്ദേഹം പരിഹാസവും വ്യക്തിഹത്യയും നടത്തിയതെന്നും ഷിബു മീരാൻ പറഞ്ഞു. റഈസ് ചേപ്പാലി അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, എ.എം നൗഷാദ്, എൻ.കെ അഷ്റഫ്, മൂലത്ത് മജീദ്, കെ.പി അബ്ദുറഹിമാൻ, അബ്ദു തറമ്മൽ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)