Flash News

Nattu Media

ചെറിയ മാനു കാക്കയും വിട പറഞ്ഞു

✍️ ഗിരീഷ് കാരക്കുറ്റി


കൊടിയത്തൂർ : കാരക്കുറ്റി കോമുകുട്ടി(86)
 (ചെറിയ മാനുകാക്ക) നിര്യാതനായി.ഭാര്യ:
പാത്തോമ,
മക്കൾ:അബ്ദുൽ അസീസ്, ഖദീജ , ബീരാൻകുട്ടി, മുഹമ്മദ് ബഷീർ, ആയിഷ,

മരുമക്കൾ : സലീന, 
 അബ്ദുൽ മജീദ് വി. കെ ,
സൗദാബി ,ഫൈസൽ (നല്ലളം)

സഹോദരൻ പരേതനായ മുഹമ്മത് (വലിയ മാനു )


വളരെ ചെറുപ്പത്തിൽ പിതാവ് നഷ്ടപ്പെട്ട് ദുഃഖിതരായ വലിയ മാനുക്കാക്കയും ചെറിയ മാനു കാക്കയും        പുഞ്ചിരിയിൽ സ്നേഹാമൃതം പുരട്ടിയുള്ള സംസാരവുമെല്ലാം നാട്ടുകാർക്കും വീട്ടുകാർക്കും ഇഷ്ടമായിരുന്നു.അതുകൊണ്ടുതന്നെ അവരെ പേര് വിളിക്കാതെ ചെറിയ മാനു വലിയ മാനു എന്നു സ്നേഹത്തോടെയായിരുന്നു വിളിച്ചിരുന്നത് .

വലിയ മാനുകാക്ക  നേരത്തെ വിടപറഞ്ഞു.

കാര്യമായ ജോലിയില്ലെങ്കിലും കയ്യാല കെട്ടലും , മുൾവേലി കെട്ടലുമൊക്കെയായിരുന്നു മുഖ്യമായ തൊഴിൽ .
ജീവിതയാത്രയിൽ ഭിന്നശേഷിക്കാരായ രണ്ടു കുട്ടികളെയും ചേർത്തുപിടിച്ചു ജീവിത പ്രയാസങ്ങളറിയിക്കാതെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും സ്നേഹം മാത്രം കൈമുതലാക്കി ജീവിത നൗകയുടെ അമരത്തിരുന്ന് മറുകരയിലേക്ക് തുഴഞ്ഞുനീങ്ങുമ്പോൾ വാർദ്ധക്യമായ അസുഖം കാരണം വർഷങ്ങളായി കിടപ്പിലായിരുന്നു.
എൻെറ അയൽവാസിയും പിതാവിന്റെ സുഹൃത്തുമായ ചെറിയ മാനു കാക്കയുടെ സംസാരത്തിലുടനീളം ഭിന്നശേഷിക്കാരനായ ഇളയ മകൻ ബിച്ചാവുവിനെ കുറിച്ചുള്ള വേവലാതികളായിരുന്നു .  ബിച്ചാവുവിനെ തനിച്ചാക്കിയുള്ള യാത്ര വേദനാജനകമാണ്.മാനു കാക്കയുടെ ഓർമ്മകൾക്കു മുമ്പിൽ കണ്ണീർ പ്രണാമം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)