Flash News

Nattu Media

ഓർമച്ചെപ്പ് - 94 സംഗമവും,ഓമന മക്കൾക്കുള ആദരവ് ചടങ്ങും സംഘടിപ്പിച്ചു


കെ.കെ.എം.എച്ച് എസ് ചീക്കോട് 1994 ബാച്ചിലെ 10th D ക്ലാസ്സിലെ  വിദ്യാർത്ഥികളുടെ കൂട്ടായ്മയായ  ഓർമ്മച്ചെപ്പ് '94 സംഗമവും ,വിദ്യാർത്ഥികൾക്കുള്ള അനുമോദനവും  സ്ക്കൂൾ അങ്കണത്തിൽ   നടന്ന ചടങ്ങിൽ വെച്ച് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എ അസ്ലം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

NMMS പരീക്ഷയിൽ സ്‌റ്റേറ്റ് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചീക്കോട് ഹൈസ്ക്കൂൾ വിദ്യാർത്ഥികൂടിയായ പറപ്പൂർ റിഫാത്ത് മുഹമ്മദ് - ആമിന ദമ്പതികളുടെ മകനായ ബാസിൽ മുഹമ്മദിനെയും, LSS ജേതാവ്,നജ ഫാത്തിമ (CBMS യത്തീംഖാന സ്കൂൾ വിളയിൽ പറപ്പൂർ.) ഓർമച്ചെപ്പിലെ കുടുംബാംഗങ്ങളിൽപെട്ട SSLC, പ്ലസ് 2 ,തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു.

ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.
ഫൗസിയ സ്വാഗതവും, കെ.സി.അഷ്റഫ് നന്ദിയും പറഞ്ഞു.

ഉണ്ണിമോയിൻ, ഹാരിസ്, സൈത് അബ്ദുറഹിമാൻ തങ്ങൾ, ജംഷിദ്, മുഹമ്മദ്, അൻസാർ, സഫിയ, സുനീറ, സൗദ, സഹീറ എന്നിവർ കുട്ടികളെ അനുമോദിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)