Flash News

Nattu Media

ബില്ല് റെഡി, കുടിവെള്ളമില്ല


വെസ്റ്റ് കൊടിയത്തൂർ :
ആറ് മാസമായി വെള്ളം മുടങ്ങിയിട്ട് ബില്ല് സാധാരണ രീതിയിൽ ലഭിക്കുന്നു. വെസ്റ്റ് കൊടിയത്തൂർ ഇടവഴിക്കടവ് റോഡ് പരിസരവാസികളായ 50 ൽ ഏറെ കുടുംബങ്ങൾ ആശ്രയിച്ചിരുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനാണ് തകർന്നത് നാട്ടുകാർ ചേർന്ന് മാതൃകാപരമായി റോഡ് നിർമാണം തുടങ്ങിയ സമയത്ത് അങ്ങാടിയിൽ വാൽവ് വെച്ച് അടക്കുകയും വീടു കളിലേക്കുള്ള കണക്ഷനുകൾ എടുത്ത് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ വേനൽ കനത്തപ്പോൾ കുടിവെള്ളക്ഷാമം രൂക്ഷമായ സമയം ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യപ്രകാരം വീടുകളിലെ കണക്ഷനുകൾ പുനസ്ഥാപിക്കാതെ വാൽവ് തുറന്നത് കാരണം റോഡിൽ മുഴുവൻ പൈപ്പ് വെള്ളം പൊട്ടി ഒഴുകി ജനങ്ങൾക്കും വാഹനങ്ങൾക്കും കടന്ന് പോവാൻ സാധിക്കാത്ത രീതിയാണ് .
പൈപ്പ് ലൈനിന്റെ പണികൾ തീർത്ത് വീടുകളിലെ കണക്ഷൻ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് നാട്ടിലെ കൂട്ടായിമയായ പുറായ് വികസന കൂട്ടായിമ ആവശ്യപ്പെട്ടു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)