കെട്ടാങ്ങൽ:ചാത്തമംഗലം എൻ ഐ ടിക്കു ചുറ്റുമുള്ള ഒരുപാട് പ്രദേശങ്ങളിലെ സാധാരണക്കാർക്ക് ആശ്രയമാകേണ്ട എൻ ഐ ടി സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരിൽ നാലിൽ മൂന്നുപേരും ഹിന്ദി സംസാരിക്കുന്നവരും മലയാളം തീരെ അറിയാത്തവരും ആയത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ചാത്തമംഗലം, ചേനോത്ത്,പന്ത്രണ്ടാം മൈൽ, പുള്ളാവൂർ, കളൻതോട്, പാലക്കുറ്റി, കട്ടാങ്ങൽ തുടങ്ങിയ ഒരുപാട് പേരുടെ ആശ്രയമായ എൻ ഐ ടി പോസ്റ്റ് ഓഫീസിൽ നാലിൽ മൂന്നുപേരും ഹിന്ദി സംസാരിക്കുന്നവരായതിനാലും മലയാളം തീരെ അറിയാത്തതിനാലും മലയാളത്തിൽ വിലാസങ്ങളെഴുതുന്ന സ്പീഡ് പോസ്റ്റ്. രജിസ്ട്രേഡ് പോസ്റ്റുകൾ തുടങ്ങിയ പല കാര്യങ്ങൾക്കും വേണ്ടി പോസ്റ്റ് ഓഫീസിനെ സമീപിക്കുന്ന സാധാരണക്കാരായ നാട്ടുകാർ വലിയ ബുദ്ധിമുട്ടിലാണ്.എൻ ഐ റ്റി വിദ്യാർത്ഥികൾ മാത്രമല്ല സാധാരണക്കാരായ ഒരുപാട് പ്രദേശവാസികൾക്ക് കൂടി ഉപകാര പ്രഥമാകുന്ന വിധം മലയാളമറിയുന്നവരെ ഈ ഓഫീസിൽ നിയമിച്ചു നാട്ടുകാരായ സാധാരണക്കാരുടെ പ്രയാസങ്ങൾ അകറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷരീഫ് മലയമ്മ ജില്ലാ പോസ്റ്റൽ സൂപ്രണ്ടിന് പരാതി അയച്ചു.