എടവണ്ണപ്പാറ : വാഴക്കാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
ഈ വർഷത്തെ പ്ലസ്ടു,SSLC, NMMS, LSS, USS പരീക്ഷകളിൽ മികവ് തെളിയിച്ചവരെയാണ് വീടുകളിലെത്തി മെമന്റോ നൽകി അനുമോദിച്ചത്.
ഇരുപത് വിദ്യാർഥികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങിയ ചടങ്ങിന്, ഗ്രാമപചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി,വാർഡ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മുണ്ടംപറമ്പിൽ,ഉണ്ണികൃഷ്ണൻ മാസ്റ്റർ,വികാസ് തടത്തിൽ,വസന്ത പുൽപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
Tags:
VAZHAKKAD
