കൂളിമാട് : ആത്മ സംസ്കരണമാണ് ഹജ്ജിൻ്റെ ലക്ഷ്യമെന്ന് കൂളിമാട് മഹല്ല് ഖത്വീബ് ടി.പി.ശരീഫ് ഹുസൈൻ ഹുദവി .
കൂളിമാട് , വെസ്റ്റ് പാഴൂർ മഹല്ലുകളിൽ നിന്നുള്ള ഹജ്ജ് യാത്രികർക്ക് കൂളിമാട് മഹല്ല് കമ്മിറ്റി നല്കിയ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജ: സെക്രട്ടരി കെ. വീരാൻകുട്ടി ഹാജി അധ്യക്ഷനായി. അയ്യൂബ് കൂളിമാട് , കെ.എ.റഫീഖ്, ഇ. കുഞ്ഞോയി, ഹജ്ജിന് പോകുന്ന കെ.ബശീർ മാസ്റ്റർ, കെ. അബ്ദുല്ല, വി.എ. മജീദ്, എ. മുഹമ്മദ്, യു.കെ. ഇബ്രാഹീം കുട്ടി, വി. ഹസൻ, പി. മുഹമ്മദ്, പി. അബ്ദുറഹ്മാൻ സംസാരിച്ചു.
