Flash News

Nattu Media

വാഴക്കാട് പഞ്ചായത്ത് ബഡ്സ് സ്ക്കൂൾ പ്രതിഭകളെ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചു


വാഴക്കാട്
/എളമരം:കൊല്ലം ശാസ്താ കോട്ടയിൽ വെച്ച് നടന്ന സംസ്ഥാന തല അത് ലറ്റ് മീറ്റിൽ  ഷോട്ട് പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ  വാഴക്കാട് ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്ക്കൂൾ  വിദ്യാർത്ഥിനി നയന എ.സി. D/o നാരായണൻ,  800 മീറ്റർ ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രജിത്ത് എ.കെ S/o വിജയൻ  എന്നിവരെ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എളമരത്ത് പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ അങ്കണത്തിൽ  നടന്ന ചടങ്ങിൽ വെച്ച് അനുമോദിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം, ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം, കെ.ടി ശിഹാബ്, സംസ്കാരസാഹിതി മണ്ഡലം ചെയർമാൻ എ. കെ. എം കുട്ടി മപ്രം , വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാരായ എം. കെ ഉണ്ണിമോയി,എ. സി മുനീർ ബാബു, കെ. എം കുട്ടി വാഴക്കാട്,ബഡ്സ് സ്ക്കൂൾ പ്രിൻസിപ്പൾ നിഷിനി ടീച്ചർ, ജീവനക്കാരായ സി.ടി, ആലിക്കുട്ടി, ബിന്ദു എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)