നാബെറ്റ് അംഗീകാരം നേടിയ വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ കമ്മറ്റിയ്ക്കുള്ള ഉപഹാരം മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ കൈമാറുന്നു.
അക്കാദമികവും, അക്കാദമികേതരവുമായ മുഴുവൻ നേട്ടങ്ങളെയും വിലയിരുത്തിയാണ് നാബെറ്റ് (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എജുക്കേഷൻ ആൻ്റ് ട്രെയിനിംഗ് ) അംഗീകാരം നൽകുന്നത്. കേരളത്തിൽ നാബറ്റ് അംഗീകാരം ലഭിച്ച നാലാമത്തെ സ്ഥാപനമാണ് വാദിറഹ്‌മ.
ഇസ്ലാഹിയ അസോസിയേഷൻ മാനേജിങ് കമ്മിറ്റിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ചുമതലക്കാരായ
ഇ.അബ്ദുറഷീദ്, യുപി മുഹമ്മദലി, കെ സുബൈദ, ഹാജറ പി കെ , മുഹമ്മദ് അബ്ദുറഹ്മാൻ കെടി, കെ സി മൊയ്തീൻകോയ, അബ്ദല്ല ചേളന്നൂർ, ഇൽയാസ് കെ.ടി, ഡോ.പി.സെഡ് അബ്ദുറഹിം, ഹഫ്സ കെ, അബ്ദുൽ ഹക്കീം എം ടി എന്നിവർ സംസാരിച്ചു.
ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡണ്ട് സുബൈർ കൊടപ്പന സ്വാഗതവും സെക്രട്ടറി ശഫീഖ് മാടായി നന്ദിയും പറഞ്ഞു.
