കോഴിക്കോട്. ജൂണ്‍ 04 ന് ലോകസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടര്‍ന്ന് ജില്ലയില്‍ സമാധാന ഭംഗമുണ്ടാവാതിരിക്കാന്‍ പോലീസ് ജാഗ്രത പാലിക്കണമെന്ന് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസിന്‍റെ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ ഇടപെടല്‍ അനിവാര്യമാണെന്നും, കേവലം ഭരിക്കുന്ന പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി ഇടപെടലുകള്‍ നടത്തിയാല്‍ അത് കൂടുതല്‍ രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് ചെന്നെത്തുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിഷയത്തിലും, വര്‍ഗീയ പ്രചരണം നടത്തിയ വിഷയത്തിലും നിഷ്പക്ഷമായ അന്വേഷണം നടത്താനോ, കേസ് എടുക്കാനോ പോലീസ് ഇതുവരെ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. അവസാനം ഹൈക്കോടതി ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നാണ് കെ.കെ ലതിക ഉള്‍പ്പടെ സി.പി.എം നേതാക്കളെ ചോദ്യം ചെയ്യാനെങ്കിലും പോലീസ് തയ്യാറായത്. നാട്ടില്‍ വര്‍ഗീയ, വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ മുഖമോ രാഷ്ട്രീയമോ നോക്കാതെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവണം. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരെങ്കിലും നടത്തിയാല്‍ അവര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫല പ്രഖ്യാപനത്തെ തുടര്‍ന്ന് ജില്ലയില്‍ നടപ്പിലാക്കേണ്ട നടപടികളെ സംബന്ധിച്ച് ജില്ലാ ഭരണകൂടം നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കീഴ് ഘടകങ്ങളോട് യോഗം ആവശ്യപ്പെട്ടു. നിയമപാലകരുമായി സഹകരിച്ച് കൊണ്ടും അവരുടെ അനുമതിയോട് കൂടിയും മാത്രമേ ആഹ്ലാദ പ്രകടനങ്ങള്‍ നടത്താവൂ. ഉത്തരവാദിത്തപ്പെട്ട ഭാരവാഹികള്‍ പ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ ഉണ്ടാവണമെന്നും ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജില്ലാ ഭാരവാഹി യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് കെ.എ ഖാദര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി സിപി.എ അസീസ് മാസ്റ്റര്‍ സ്വാഗതവും ഒ.പി നസീര്‍ നന്ദിയും പറഞ്ഞു. എന്‍.സി അബൂബക്കര്‍, കെ.കെ നവാസ്, ഒ.കെ കുഞ്ഞബ്ദുള്ള, കെ.ടി അബ്ദുറഹിമാന്‍, റഷീദ് വെങ്ങളം സംസാരിച്ചു.
Tags:
KOZHIKODE
