വിരിപ്പാടം : ഇളം മനസ്സുകളിൽ പുതിയ പ്രതീക്ഷകൾ നൽകി എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം പ്രവേശനോത്സവം ആഘോഷമാക്കി.പഞ്ചായത്ത് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി. വി സക്കറിയ നിർവഹിച്ചു. വർണ്ണ പകിട്ടുകളാൽ അലങ്കാരമായ വേദിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
പുതിയ കാലത്തിനനുസരിച്ച് കുട്ടികളെ വളർത്തിയെടുക്കാൻ പര്യാപ്തമാക്കും വിധം രക്ഷിതാക്കൾക്കുള്ള പഠന സെഷന് ഫാറൂഖ് ട്രൈനിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സർ ഡോക്ടർ കെ എം ഷരീഫ് നേതൃത്വം നൽകി .പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻക്കുട്ടി അധ്യക്ഷത വഹിച്ചു, വികസന സ്റ്റാൻൻ്റിംങ് കമ്മിറ്റി ചെയർമാൻ പി കെ റഫീഖ് അഫ്സൽ ,ശിഹാബ് ,ബഷീർ മാസ്റ്റർ, സാബിറ സലീം, സ്കൂൾ അസിസ്റ്റന്റ് മാനേജർ സി വി എ കബീർ, അക്കാദമിക് കോഡിനേറ്റർ ഡോ.എ ടി അബ്ദുൽ ജബ്ബാർ ,എം സി നാസർ,എം പി അബ്ദുൽ അലി മാസ്റ്റർ,അസ്മാബി, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ശ്രീമതി,അനിഷ,നിഖില എന്നിവർ പ്രസംഗിച്ചു ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡന്റ് ജുബൈർ കെ നന്ദിയും പറഞ്ഞു
Tags:
VAZHAKKAD
