Flash News

Nattu Media

സുരക്ഷ പാലിയേറ്റീവിന് ആംബുലൻസ് നൽകി

മുക്കം :കോഴിക്കോട് ജില്ലക്കകത്ത്  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സുരക്ഷ പെയിൻ &പാലിയേറ്റീവ്  തിരുവമ്പാടി സോണൽ കമ്മിറ്റി  ആരംഭിക്കുന്ന ഹോം കെയർ പരിചരണത്തിന് മുക്കം ഇഎംഎസ് ഹോസ്പിറ്റൽ ആംബുലൻസ് നൽകി.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ വി. രാജനിൽ നിന്നും സുരക്ഷാ പാലിയേറ്റീവ് തിരുവമ്പാടി സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി ഏറ്റുവാങ്ങി.ചടങ്ങിൽ സുരക്ഷ പാലിയേറ്റീവ് കൊടിയത്തൂർ മേഖല ചെയർമാൻ ഷബീർ ചെറുവാടി, കൺവീനർ പി പി സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

നാളെ ജൂൺ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചുള്ളിക്കാപറമ്പിൽ വെച്ച് നടക്കുന്ന ഹോം കെയർ ഉദ്ഘാടനം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും.രാഷ്ട്രീയ സാമൂഹിക രംഗത്തെ 
പ്രമുഖർ പങ്കെടുക്കുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)