Flash News

Nattu Media

പൊറ്റമ്മൽ യൂത്ത് ഫുട്ബോൾ ഫെസ്റ്റ്: ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ഇന്ന് മുതൽ

ചെറുവാടി: ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന പൊറ്റമ്മൽ യൂത്ത് ഫുട്ബോൾ ഫെസ്റ്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് (ജനുവരി 28, ബുധൻ) മുതൽ നടക്കും.


ടൂർണമെന്റിലെ കരുത്തരായ ടീമുകൾ മാറ്റുരയ്ക്കുന്ന ഇന്നത്തെ മത്സരക്രമം താഴെ പറയുന്നവയാണ്:

ആദ്യ മത്സരം (07:30 PM): 

നെയ്ബേഴ്സ് അത്താനി(Neighbours Athani) 

TPYCO തേനെങ്ങാപറമ്പ് ടീമുമായി ഏറ്റുമുട്ടും.

രണ്ടാം മത്സരം (08:30 PM):

പഴംപറമ്പിലെ ന്യൂ ഹിൽടോപ്പ് (New Hilltop Pazhamparamba) ടീമും പൊറ്റമ്മലിലെ വോൾക്കാനോ (Volcano Pottammal) ടീമും തമ്മിലാണ് രണ്ടാം പോരാട്ടം.

പ്രാദേശിക ഫുട്ബോൾ രംഗത്തെ പ്രഗത്ഭരായ താരങ്ങൾ അണിനിരക്കുന്ന മത്സരങ്ങൾ കാണാൻ വലിയൊരു ജനക്കൂട്ടം സ്റ്റേഡിയത്തിലേക്ക് എത്തുമെനാണ് പ്രതീക്ഷിക്കുന്നത്. 


ഇന്നലെ; ടൂർണമെന്റിലെ ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ TPYCO തെനെങ്ങാപറമ്പ് KYC കുന്നുമ്മലുമായി ഏറ്റുമുട്ടി. ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ച് കളിയിൽ ഇരുവശത്തും ഓരു ഗോളുപോലും നേടാൻ ആവാതെ പാനൽറ്റി ലേക്ക് നീങ്ങിയെങ്കിലും മത്സരം സമനിലയിലായി. ശേഷം ഫലം നിശ്ചയിക്കാൻ നടത്തിയ ടോസിലൂടെ KYC യെ വിജയികളായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)