Flash News

Nattu Media

പൊറ്റമ്മൽ യൂത്ത്‌ പ്രാദേശിക ഫുട്ബോൾ ടൂർണമെന്റ് നാളെ (വെള്ളി) മുതൽ

ചെറുവാടി: ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി ചെറുവാടി, പൊറ്റമ്മൽ യൂത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പ്രാദേശിക ഫുട്ബോൾ ടൂർണമെന്റ്' നാളെ (ജനുവരി 23, വെള്ളി) ആരംഭിക്കുന്നു. ചെറുവാടി പി.ഒ പരിധിയിലെ ടീമുളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുക.


നിഷാദ് മോൻ മെമ്മോറിയൽ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയം ചെറുവാടി, പൊറ്റമ്മലിൽ വെച്ച് രാത്രി 7:30-നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. നാടിന്റെ പ്രിയപ്പെട്ട ജനപ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കപ്പെടും.

"പൊറ്റമ്മലിന്റെ ഫുട്ബോൾ പെരുമ വാനോളമുയരട്ടെ" എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ പ്രദേശത്തെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും. അഡ്വഞ്ചർ ക്ലബ് ചെറുവാടി, കുന്നത്ത് ഫർണിച്ചർ ആൻഡ് ഇലക്ട്രോണിക്സ്, ജെ.എൻ.എസ് ഓട്ടോ സ്പെയേഴ്സ്, ചെറുട്ടുതൊടിക ചാരു മെമ്മോറിയൽ തുടങ്ങിയവരാൻ മത്സരത്തിന്റെ മുഖ്യ സ്പോൺസേർസ്.

കായിക വിരുന്നിന് സാക്ഷ്യം വഹിക്കാൻ എല്ലാ ഫുട്ബോൾ പ്രേമികളെയും പൊറ്റമ്മലിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)