ചെറുവാടി: കൊടിയത്തൂർ പഞ്ചായത്തിലെ ഇടവഴിക്കടവിൽ ഇരുവഴിഞ്ഞി പുഴ കയ്യേറി കൊണ്ട് നടത്തുന്ന നിർമാണ പ്രവർത്തികൾ വാർഡ് മെമ്പർ ആയിഷ ചേലപ്പുറത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.
തുടർച്ചയായി രണ്ടു ദിവസം അവധിയായതിനാൽ പഞ്ചായത്ത്, വില്ലേജ്, ഇറിഗേഷൻ വകുപ്പുകളിൽ ജീവനക്കാർ ഇല്ലാത്ത തക്കം നോക്കിയാണ് പുഴ കയ്യേറ്റം നടന്നത്. രാവിലെ തന്നെ പ്രദേശവാസികൾ കയ്യേറ്റം ചെയ്യുന്നത് ചോദ്യം ചെയ്തിരുന്നെങ്കിലും ധിക്കാരപരമായ നടപടി ഉടമകളിൽ നിന്നും ഉണ്ടാവുകയും,നിർമാണ പ്രവർത്തി തടയുകയും വിവരം വാർഡ് മെമ്പറെ അറിയിക്കുകയും, മെമ്പർ തൽകാലം നിർമാണം നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു
