ചെറുവാടി : 'നമ്മുടെ അറിവില്ലായ്മ മൂലം ഇനി ഒരു ജീവൻ പൊലിയാതിരിക്കട്ടെ' എന്ന പ്രമേയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വി. നിയാസിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ജീവൻ രക്ഷാ പഠന ക്ലാസ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ.വി. നിയാസ് അദ്ധ്യക്ഷനായി.
ഹബീബ് റഹ്മാൻ അറക്കൽ ക്ലാസിന് നേതൃത്വം നൽകി.
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഹമ്മദ് കുട്ടി.പി, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിശ ചേലപ്പുറത്ത്, മെമ്പർ മുഹമ്മദ് യൂസഫ് , റസീന . കെ , കെ. ബഷീർ മാസ്റ്റർ, യാസർ പുതിയോട്ടിൽ , സി.വി സഫീയ തുടങ്ങിയവർ സംസാരിച്ചു.
