Flash News

Nattu Media

TPYCO ജേതാക്കൾ

 

TPYCO ടീം

ചെറുവാടി: 25,000 രൂപ വിന്നേഴ്സ് പ്രൈസ് മണിക്കും 15000 രൂപ റന്നേഴ്സ് പ്രൈസ് മണിക്കും വേണ്ടി ടി പൈ ക്കൊ ചെറുവാടി സംഘടിപ്പിച്ച ഒന്നാമത് ഓപ്പൺ ഫ്ലഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ TPYCO ജേതാക്കൾ. ആവേശകരമായ ഫൈനൽ മത്സരത്തിൽ വൻ ടച്ച്‌ മാവൂരിനെ ട്രോസിൽ പരാജയപ്പെടുത്തിയാണ് TPYCO ജേതാക്കളായത്.
വൻ ടച്ച്‌ മാവൂർ ടീം

ടൂർണമെന്റിലെ മികച്ച പ്ലയെറായി വൺ ടച്ച് മാവൂരിന്റെ ബിലാലിനെയും,സ്റ്റോപ്പർ ബേക്ക് ആയി വൺ ടച്ച് മാവൂരിന്റെ അഥുൽ നെയും, ബെസ്റ്റ് കീപ്പറായി TPYCO ചെറുവാടിയുടെ ആദാൻനെയും തിരഞ്ഞെടുത്തു. വിവിധ ഏരിയകളിൽ നിന്നായി 24 ടീമുകൾ മാറ്റുരച്ചു.

തെനെങ്ങാപറമ്പ് പുറായിൽ ബീരാൻ ഹാജി സ്മാരക മിനി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടിപി ശറഫുദ്ധീൻ, ടി പൈക്കോ ക്ലബ്‌, ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു. അതോടപ്പം ഈ സീസണിൽ മത്സരത്തിനിറങ്ങുന്ന ക്ലബ്ബിന്റെ ജെയ്‌സി പ്രകാശനവും, സിവിൽ പോലീസ് ഓഫീസറായി നിയമനം ലഭിച്ച ബാസിത്ത് എൻ കെ യെ എം എൽ എ ചടങ്ങിൽ ആദരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)