Flash News

Nattu Media

പന്നിക്കോട് നെല്ലിക്കാപറമ്പ് റോഡിൽ, ഹിദായത്തു സ്വിബിയാൻ സുന്നി മദ്റസക്ക് സമീപം സ്റ്റോപ്പ് പ്രൊസീഡ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

 


മുക്കം: പന്നിക്കോട് നിന്നും മുക്കത്തേക്ക് പോകുന്ന പ്രധാന പാതയായ നെല്ലിക്കാപറമ്പ് റോഡിൽ ഹിദായത്തു സ്വിബിയാൻ സുന്നി മദ്റസ ,ടോപ് കിഡ്സ് പബ്ലിക് സ്കൂൾ, ഹിദായത്തു സ്വിബിയാൻ മദ്റസ തുടങ്ങിയ വിദ്യാദ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതിന് സമീപം സ്ഥാപിച്ച സ്പീഡ് ബ്രേക്കറിൻ്റെ ഉദ്ഘാടനം മുക്കം പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ എം അനീസിൻ്റെ സാന്നിദ്ധ്യത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീജ ടീച്ചർ നിർവ്വഹിച്ചു.


അപകട സാധ്യത ഏറെയുള്ള ഈ റോഡിൽ, നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന രണ്ട് മദ്റസകളിലെയും പ്രീ പ്രൈമറി സ്കൂളിലെയും മാനേജ്മെൻ്റ്, രക്ഷിതാക്കൾ എന്നിവരുടെ നിരന്തര ആവശ്യം പരിഗണിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ബാബു പൊലുകുന്നത്ത് നടത്തിയ ഇടപെടൽ മൂലമാണ്, കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ നിന്നും മുക്കം പോലീസ് അധികാരികളിൽ നിന്നും സ്പീഡ് ബ്രേക്കറിനുള്ള അനുമതി നേടാനായത്.


ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പറും, മദ്റസാ അഡ്വൈസറി ബോർഡ് മെമ്പറുമായ യു പി മമ്മദ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാബു പൊലുകുന്നത്ത് ആശംസ പ്രസംഗം നടത്തി. മുക്കം സീനിയർ സിവിൽ പോലീസ് ഓഫീസർ അനീസ് കെ എം ബോധവൽക്കരണ സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു.


എത്ര തന്നെ സ്പീഡ്‌ ബ്രേക്കറുകൾ സ്ഥാപിച്ചാലും, ഡ്രൈവറുടെ മനസ്സറിഞ്ഞ നല്ല ഡ്രൈവിംഗിലൂടെ അല്ലാതെ അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്നും, എങ്കിലും ഒരു പരിധി വരെ ഡ്രൈവർമാർക്ക് മുൻകരുതലെന്നോണം സ്പീഡ് നിയന്ത്രിക്കാനും അതിലൂടെ അപകട സാധ്യത തരണം ചെയ്യാനും ഇത്തരം സ്പീഡ്‌ ബ്രേക്കറിലൂടെ സാധിക്കുമെന്നും ഇതിന് വേണ്ടി പ്രയത്നിച്ചവർ അഭിനന്ദനമർഹിക്കുന്നുവെന്നും അദ്ദേഹം സന്ദേശ പ്രസംഗത്തിൽ പറഞ്ഞു. 


മദ്റസാ പ്രസിഡണ്ട് മുഹമ്മൂദ് കെ പി ,യു പി അബ്ദുല്ല മാസ്റ്റർ, ഇസ്മാലുട്ടി മാസ്റ്റർ, പി വി അബ്ദുല്ല മാസ്റ്റർ, സി പി റഷീദ്, ബശീർ മണപ്പള്ളി, റസാഖ് പാലിയിൽ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. മുഹമ്മദ് പുളിക്കൽ സ്വാഗതവും യു പി അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)