അറബി ഭാഷയ്ക്കും സാഹിത്യത്തിനും ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികൾക്ക് വേണ്ടി 'സാറ്റോ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന Higher Secondary Arabic Teachers' Organization (HSATO) മലപ്പുറം ജില്ലാ കമ്മിറ്റി വർഷം തോറും നല്കി വരുന്ന അൽ മഹാറ പ്രതിഭാ പുരസ്കാരത്തിന്റെ ഈ വർഷത്തെ (2025-26) അവാർഡിന് അരീക്കോട് സുല്ലമുസ്സലാം ഓറിയൻ്റൽ ഹയർസെക്കൻഡറി സ്കൂൾ അറബിക് അധ്യാപകൻ അബ്ദുന്നസീർ ചെറുവാടി അർഹനായി.
ഗാനരചന,നാടക രചന,സംവിധാനം.... തുടങ്ങിയ വിവിധ മേഖലകളിൽ അറബി ഭാഷക്കും സാഹിത്യത്തിനും നല്കിയ ശ്രദ്ധേയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
![]() |
| Advertisment |
26/04/2026ഞായറാഴ്ച എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മലപ്പുറം ജില്ലയിലെ അറബിക് അധ്യാപക സംഗമത്തിൽ വെച്ച് ജില്ലാ പ്രസിഡൻ്റ് എ.റഷീദ് എടവണ്ണ നസീർ മാസ്റ്റർക്കുള്ള മെമെന്റോ കൈമാറി.

