Flash News

Nattu Media

അനിൽ മണ്ണത്തൂരിന്റെ ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു.

 


കോഴിക്കോട്: മാവൂർ റോഡിലുള്ള ഇസ്ലാമിക് സെൻററിൽ നടന്ന പേരക്ക പബ്ലിക്കേഷൻസിന്റെ 12 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ അനിൽ മണ്ണത്തൂരിന്റെ "പിന്നിൽ നിന്നാരോ വിളിച്ചപോലെ" എന്ന ചെറുകഥാസമാഹാരം പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്തു. പ്രമുഖ കലാകാരൻ സത്യനാഥ് രാമനാട്ടുകര പുസ്തകം ഏറ്റുവാങ്ങി. 22 ചെറുകഥകൾ അടങ്ങുന്ന ഈ പുസ്തകത്തിന് പ്രമുഖ നോവലിസ്റ്റ് പി. സുരേന്ദ്രൻ അവതാരിക എഴുതി. ഹംസ ആലുങ്ങൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സത്യൻ മാടാക്കര, അബു ഇരിങ്ങാട്ടിരി, യാസർ അറഫാത്ത്, അനിൽ കാഞ്ഞിലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. കുഞ്ഞു പ്രായത്തിൽ തന്നെ പുസ്തകം എഴുതി ലോകശ്രദ്ധ നേടിയ ആഗ്‌നയാമി പരിപാടിയിലെ മുഖ്യാതിഥി ആയിരുന്നു. 


എം ഉദയകുമാർ, കെ. ടി ജയചന്ദ്രൻ , ആരിഫ റാവിയ, ഹംസ ആലുങ്ങൽ, മിഥുന സജിൻ, ലൈല സക്കീർ, ആഗ്‌നയാമി, ശ്രീകല വാസുകി, രോഷ്നി ബിജു, സബിൻ പള്ളിക്കുത്ത്, സരളദേവി, എസ്. സായൂജ് മുതലായവരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്തു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)