Flash News

Nattu Media

ഫൈറ്റേഴ്സ് എഫ്.സിയെ തകർത്ത് ഡെക്കർ വാലില്ലാപ്പുഴ സെമിയിൽ

ചെറുവാടി: നിഷാദ് മോൻ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ മൂന്നാം ക്വാർട്ടർ ഫൈനലിൽ ഡെക്കർ വാലില്ലാപ്പുഴയ്ക്ക് ആവേശകരമായ വിജയം. പൊറ്റമ്മൽ നിഷാദ് മോൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഫൈറ്റേഴ്സ് എഫ്.സി കൊടിയത്തൂരിനെ പരാജയപ്പെടുത്തിയാണ് ഡെക്കർ വാളില്ലാപ്പുഴ ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.

രണ്ടിനെതിരെ ഒരു ഗോളിനാണ് (2-1) ഡെക്കർ വാലില്ലാപ്പുഴയുടെ വിജയം. മുഴുവൻ സമയ മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ മികച്ച വിജയത്തോടെ ഡെക്കർ വാലില്ലാപ്പുഴ ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടി.

ഇന്ന് മത്സരം ഇല്ല. അടുത്ത മത്സരം മറ്റെന്നാൾ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)