Flash News

Nattu Media

ചെറുവാടി PFA ഫ്ലഡ്‌ലൈറ്റ് സെവൻസ്: മുക്കത്തെ വീഴ്ത്തി ഓമശ്ശേരി; ഇന്ന് മാവൂർ - എടവണ്ണപ്പാറ പോരാട്ടം

ചെറുവാടി: പൊറ്റമ്മൽ ജനകീയ കമ്മിറ്റിയുടെ ( PFA ) ആഭിമുഖ്യത്തിൽ ചെറുവാടി പൊറ്റമ്മൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാമത് അഖിലകേരള ഫ്ലഡ്‌ലൈറ്റ് 7s ഫുട്ബോൾ ടൂർണമെന്റിൽ ടൗൺ ടീം ഓമശ്ശേരിക്ക് ഉജ്ജ്വല വിജയം.

ഏപ്രിൽ 18 ശനിയാഴ്ച നടന്ന ആവേശകരമായ പോരാട്ടത്തിൽ ടി.വി.എസ് മുക്കത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ടൗൺ ടീം ഓമശ്ശേരി പരാജയപ്പെടുത്തിയത് (സ്കോർ: ടി.വി.എസ് മുക്കം 0 - 2 ടൗൺ ടീം ഓമശ്ശേരി).

ഇന്നത്തെ മത്സരം (ഏപ്രിൽ 19, ഞായർ):

ടൂർണമെന്റിൽ ഇന്ന് നടക്കുന്ന തീപാറുന്ന പോരാട്ടത്തിൽ ടൗൺ ടീം മാവൂർ, എടവണ്ണപ്പാറ റഷീദ എഫ്.സിയുമായി ഏറ്റുമുട്ടും. രാത്രി എട്ടു മണിക്കാണ് കിക്കോഫ്.

ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി ടൂർണമെന്റ് മികച്ച ജനപങ്കാളിത്തത്തോടെയാണ് പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)