Flash News

Nattu Media

ഹണ്ടേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.


 ഹണ്ടേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നവീകരിച്ച  ഓഫീസ് ചെറുവാടിയുടെ  പഴയകാല ഫുട്ബോൾ താരവും റിട്ടയേഡ് എക്സൈസ് ഓഫീസറുമായ അച്യുതൻ മൂപ്പരിച്ചാലിൽ ഉദ്ഘാടനം ചെയ്യുന്നു.

   

ചെറുവാടി : ഹണ്ടേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം  ചെറുവാടിയുടെ പഴയകാല ഫുട്ബോൾ താരവും റിട്ടയേഡ് എക്സൈസ്  ഓഫീസറുമായ അച്യുതൻ മൂപ്പരിച്ചാലിൽ ഉദ്ഘാടനം ചെയ്തു. കെ.സി മമ്മദ് കുട്ടി, കെ. എച്ച് മുഹമ്മദ്, കുഞ്ഞിമുഹമ്മദ്, ബംഗാളത്ത് അബ്ദുറഹിമാൻ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു സംസാരിച്ചു.


സബ്ജില്ല ജില്ലാ അണ്ടർ 14 ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച  കെ.നേഹ എൽ. എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അമീർ അഹമ്മദ്,നേഹ ഫാത്തിമ എന്നിവരെ അനുമോദിച്ചു. 

അർഷദ്. ബി അധ്യക്ഷനായ ചടങ്ങിന്  ഹിജാസ് കെജി സ്വാഗതവും രാഗേഷ് വേക്കാട്ട് നന്ദിയും പ്രകാശിപ്പിച്ചു.

🔸പരസ്യം



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)