Flash News

Nattu Media

സലാം മാസ്റ്റർ വീണ്ടും പുരസ്‌കാര നിറവിൽ


മുക്കം:
JCI യുടെ 2022ലെ "സല്യൂട്ട് ദ ടീച്ചർ "അവാർഡിന് കൊടിയത്തൂർ സ്വദേശി കണ്ണഞ്ചേരി അബ്ദുസ്സലാം മാസ്റ്റർ അർഹനായി. കണ്ണഞ്ചേരി മൊയ്‌തീൻ മുസ്‌ലിയാരുടെയും, സഫിയയുടേയും പുത്രനായ അദ്ദേഹം കിഴുപറമ്പ് ഗവണ്മെന്റ് സ്കൂൾ പ്രഥമദ്ധ്യാപകനാണ്.


34വർഷത്തെ സേവനത്തിനു ശേഷം അടുത്ത ജൂണിൽ  സർവീസിൽ നിന്നും വിരമിക്കുന്ന അദ്ദേഹം കഴിഞ്ഞ വർഷത്തെ APJ അബ്ദുൾകലാം മെമ്മോറിയൽ അവാർഡ്, മലബാർ സൗഹൃദ വേദി അവാർഡ്, മികച്ച PTA ക്കുള്ള അവാർഡ് എന്നിവ നേടിയിട്ടുണ്ട്. നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള അദ്ദേഹം കൃഷിയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)