കുളിമാട് : സംസ്ഥാനത്തെ സാമുഹിക ക്രമം താളം തെറ്റിക്കുന്ന വിദ്യാഭ്യാസ പരിഷ്ക്കാരം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ ചിന്തകനും എഴുത്തുകാരനുമായ അബ്ദുല്ല വാവൂർ പറഞ്ഞു. പാഠ്യപദ്ധതി ചട്ടക്കൂടിലെ മതവിരുദ്ധ നയങ്ങൾക്കെതിരെ സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ പാഴൂർ റൈഞ്ച് കമ്മിറ്റി , കൂളിമാട്ടിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. സി.എ ശുകൂർ മാസ്റ്ററുടെ അധ്യക്ഷതയിൽ കൂളിമാട് മഹല്ല് ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു. എം.സി. ഇസ്മാഈൽ മൗലവി,വാർഡ് മെമ്പർ കെ.എ റഫീഖ്, എൻ എം ഹുസൈൻ , ഇ.സി.എം ബശീർ മാസ്റ്റർ, വി.എ മജീദ് സംസാരിച്ചു.