Flash News

Nattu Media

രോഗി സംഗമം ഡിസംബർ 10 ന് ; സംഘാടക സമിതി രൂപീകരിച്ചു


കൊടിയത്തൂർ: 
പഞ്ചായത്ത് പാലിയേറ്റീവും പൈൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെയും നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരാറുള്ള രോഗി കുടുംബ സംഗമം ഡിസംബർ 10 ശനിയാഴ്ച ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരാമൗണ്ട് ഓഡിറ്റോറിയത്തിൽ നടക്കും . "സ്നേഹസ്പർശം 2022" എന്ന പേരിട്ട  സംഗമത്തിന്റെ വിജയത്തിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.ഷംലൂലത്ത് ചെയർമാനും മെഡിക്കൽ ഓഫീസർ ഡോ .ബിന്ദു കൺവീനറും, എം അബ്ദുറഹ്മാൻ വൈസ് . ചെയർമാനും, പി.എം. അബ്ദുന്നാസർ അസി:. കൺവീനറുമായി വിപുലമായ 101 അംഗ സ്വാഗത സംഘം  രൂപീകരിച്ചു. 

സംഘാടക സമിതിരൂപീകരണ  യോഗം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .വി.ഷംലൂലത്ത് ഉദ്ഘാടനം  ചെയ്തു. ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ എം.ടി. റിയാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  ഷിഹാബ് മാട്ടുമുറി, മെമ്പർമാരായ ഫസൽ കൊടിയത്തൂർ, കെ.ജി. സീനത്ത് ടി.കെ. അബൂബക്കർ , ഫാത്തിമ നാസർ, സുഹറ വെള്ളങ്ങോട്ട്, അബ്ദുസത്താർ കൊളക്കാടൻ, എൻ കെ അഷ്റഫ്,ടി.ടി അബ്ദാഹ്മാൻ, ഗുലാം ഹുസൈൻ, അഷ്റഫ് കൊളക്കാടൻ പി എം അബ്ദുന്നാസർ, എം അബ്ദുറഹ്മാൻ, ഷരീഫ് അക്കരപ്പറമ്പിൽ, എ എം ബഷീർ, ബിഷർ അമീൻ  എന്നിവർ വർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)