മർകസ് നോളജ് സിറ്റിയിൽ റിസർച്ച് ബ്ലോക്കിന്റെ ശിലാ സ്ഥാപനവും കോൺസ്റ്റിറ്റ്യൂഷണൽ ചെയർ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടന ഉയർത്തി പിടിക്കുന്ന മൂല്യങ്ങൾ പ്രചരിപ്പിക്കൽ ഓരോ പൗരന്റെയും ഉത്തരവാദിത്യമാണ്. വിവിധ കാലഘട്ടങ്ങളിൽ ഉയർന്നു വരുന്ന വെല്ലുവിളികളെ കൂടി മുന്നിൽ കണ്ടു കൊണ്ടാണ് ഡോ വി ആർ അംബേദ്ക്കർ ഭരണ ഘടന രൂപപ്പെടുത്തിയത്. എഴുപത് വര്ഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ ഭരണ ഘടന ലോകത്തിനു മുൻപിൽ അജയ്യമായി നില നിൽക്കുന്നതിന്റെ കാരണം അതാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക ജീവിതം അനുദിനം സങ്കീര്‍ണമാവുകയും സാങ്കേതികവിദ്യയില്‍ വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന കാലത്ത് പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ നിയമ മേഖലയെ പര്യാപ്തമാക്കും വിധത്തിലുള്ള പുതിയ ഗവേഷണ പഠനങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ ഗവേഷണ പഠന കേന്ദ്രം ആരംഭിക്കുന്നത്. സാമ്പ്രദായിക പഠന രീതികള്‍ക്ക് പകരം വിപുലവും വിശകലനപരവുമായ സോഷ്യോ ലീഗല്‍ സ്റ്റഡീസിന്റെ സാധ്യതകള്‍ വലിയ തോതില്‍ വര്‍ധിക്കുകയാണ്. മാനവിക വിഷയങ്ങളിലെയും മറ്റു സാമൂഹിക ശാസ്ത്ര പഠന വിഭാഗങ്ങളിലെയും വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് നിയമ പഠന മേഖലയില്‍ പുതിയ സാധ്യതകള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷണ പഠന കേന്ദ്രം ആരംഭിക്കുന്നത്. കൊളോണിയല്‍ ഭരണ കാലത്ത് നിര്‍മ്മിച്ച നിയമങ്ങളെ ആധുനിക ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങളെ അഭിമുഖീകരിക്കുന്ന വിധത്തില്‍ പുനര്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പഠന ഗവേഷണങ്ങള്‍ക്ക് ഇവിടെ തുടക്കം കുറിക്കും.
മർകസ് നോളജ് സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകിം അസ്ഹരി അധ്യക്ഷത വഹിച്ചു. മർകസ് ലോ കോളേജ് പ്രിൻസിപ്പൽ അഞ്ജു എൻ പിള്ളൈ, നോളജ് സിറ്റി സി എ ഒ അഡ്വ. തൻവീർ ഉമർ, ലോ കോളേജ് വൈസ് പ്രിൻസിപ്പൽ അഡ്വ. സി അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.

