കുനിയിൽ :സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ദോത്തി ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തല ദോത്തി വിതരണം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ചേർത്ത കല്ലിങ്ങൽ യൂണിറ്റ് പ്രസിഡന്റ് നിസാർ വൈ പി ക്ക് നൽകി കൊണ്ട് പി.കെ ബഷീർ എം.എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് യുത്ത് ലീഗ് പ്രസിഡന്റ് പി പി ഷബീർ ബാബു അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ഗഫൂർ കുറുമാടൻ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി വാഹിദ് എടപ്പറ്റ , ട്രഷറർ കമറുൽ ഇസ്‌ലാം, കെ പി ഉമ്മർ മാസ്റ്റർ, പി പി അബ്ദുറഹിമാൻ കുട്ടി ഹാജി,നബീൽ എം.ടി, സഫീർ പി, ഷമീൽ എം.കെ, ,അൻവർ കെ.ടി, അജ്മൽ പി. അലി കരുവാടൻ, റഷാദ് എം.പി , റിഷാദ് കെ.ടി എന്നിവർ പ്രസംഗിച്ചു.
Tags:
KIZHUPARAMBA
