Flash News

Nattu Media

മരണം

എൻെറ പ്രിയ സുഹൃത്ത് ചേന്ദമംഗല്ലൂരിലെ ബാർബർ ഷോപ്പ് നടത്തുന്ന ആരിഫിന്റെ ഷോപ്പിലെ കാഴ്ചയാണിത് , കാണുമ്പോൾ കൗതുകകരം തന്നെ.


ഈ ഫോട്ടോയിൽ കാണുന്നവരെല്ലാം ഈ ഗ്രാമത്തിന്റെ ഉയർച്ചയിലും താഴ്ചയിലും കൂടെ നടന്നവരാണ്. ഇവരിൽ പലരെയും ഞാൻ നേരിട്ടറിയുന്നവരാണ്. ഈ ഫോട്ടോയിൽ ഓരോരുത്തരെയും കാണുമ്പോൾ മനസ്സിൽ തെളിഞ്ഞുവരും അവരുടെ ഇന്നലെയുടെ തമാശകളും പൊട്ടിച്ചിരികളും നാളെ ഒരുപക്ഷേ നമ്മളും അവരുടെ ഫോട്ടോയുടരികത്ത്  സ്ഥാനം ഉറപ്പിക്കും. നമുക്കു മുമ്പേ നടന്നു പോയവർ തിരിച്ചുവന്നിട്ടില്ലെന്ന സത്യം  മനപ്പൂർവ്വം മറക്കുകയാണ് നാം .

അതിവിശാലമായി കിടക്കുന്ന ഭൂമിയിൽ കണ്ണഞ്ചിപ്പിക്കുന്ന ഈ വിസ്മയ ലോകത്തിനുള്ളിൽ  സഞ്ചരിക്കുന്ന ഓരോ നിമിഷവും കൗതുകകരമാണ്.
അനുഭവപാതയിലൂടെ സഞ്ചരിച്ച് തിരിഞ്ഞുനോക്കുമ്പോൾ നമ്മളെവിടെയുമെത്തിയിട്ടില്ല എന്ന തോന്നൽ കൊണ്ട് നിരാശപ്പെടരുത്.

ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് ഒരുപാട് പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടാകും.അത് തരണം ചെയ്തു ലക്ഷ്യത്തിലേക്ക് എത്തുക.  ജീവിതയാത്രയിൽ സൽകർമ്മങ്ങളും സൽപ്രവർത്തികൾക്കും ഊന്നൽ നൽകി വിത്ത് വിതച്ചാൽ അത് പുഷ്പിച്ച് പരിമളം പരത്തി കൊണ്ടേയിരിക്കും തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് മടങ്ങി പോയാലും ധരണിയിൽ സുഗന്ധം വിതറിക്കൊണ്ടിരിക്കും. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും കൂടുതൽ കൂടുതൽ  സുഹൃത്ത് ബന്ധങ്ങൾ സൃഷ്ടിച്ചു നമുക്ക് മുന്നേറാം .

ശുഭദിനം

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)