ചെറുവാടി: പാഠ്യപദ്ധതി പരിഷ്കരണത്തിലെ ഒളിയജണ്ടകൾക്കെതിരെ സമസ്ത കേരള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ചെറുവാടി റൈഞ്ച് മാനേജ്മെൻറും റൈഞ്ച് കമ്മിറ്റിയും സംയുക്തമായി സായാഹ്ന പ്രതിഷേധ സംഗമം നടത്തി.
ധർണ സമസ്ത മാനേജർ' കെ മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഒപി അഷ്റഫ് കുറ്റിക്കടവ് മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെൻ്റ് പ്രസിഡൻ്റ് കെ വി അബദുറഹിമാൻ അധ്യക്ഷനായി. മിർബാത്ത് തങ്ങൾ സ്വാദിഖ് ചെറുപാടി ,റസീൽഹുദവി ,ഹുസൈൻ കൊന്നാലത്ത് ശരീഫ് അമ്പലകണ്ടി അബ്ദുള്ള ദാരിമി ആബിദ് നദവി തുടങ്ങിയവർ സംബന്ധിച്ചു.വൈത്തല അബൂബക്കർ സ്വാഗതവും ശബീർ മുസ്ലിയാർ നന്ദിയും പറഞ്ഞു
Tags:
CHERUVADI
