Flash News

Nattu Media

ഇടതു നയങ്ങൾ വിദ്യാഭ്യാസ മുന്നേറ്റങ്ങളെ തകർക്കും: കെ.എസ്.ടി.യു



മുക്കം:
ഇടതു സർക്കാറിൻ്റെ നയങ്ങൾ കേരളം നേടിയെടുത്ത വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങളെ തകർക്കുമെന്നും ഇത്തരം നീക്കങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും കെ.എസ്.ടി.യു മുക്കം ഉപജില്ല കമ്മറ്റി വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണയിൽ ആവശ്യപ്പെട്ടു.'പൊതു വിദ്യാഭ്യാസത്തെ തകർക്കരുത്' എന്ന മുദ്രാവാക്യമുയർത്തി നടന്ന ധർണ്ണ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ അസീസ് ഉദ്ഘാടനം ചെയ്തു 

ഉപജില്ല പ്രസിഡൻറ് കെ.പി. ജാബിർ അധ്യക്ഷനായി ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെ.എം.എ റഷീദ് മുഖ്യ പ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം പി.ടി.എം ഷറഫുന്നീസ പ്രമേയ പ്രഭാഷണവും നടത്തി. ജില്ലാ സെക്രട്ടറി നിസാം കാരശ്ശേരി, പി.ജി മുഹമ്മദ്, കെ.അബ്ദുൽ അസീസ്, വി.എ.റഷീദ്  ടി.പി.അബൂബക്കർ, യു നസീബ്, എം.സി ഹാരിസ്, നസ്റുള്ള, ഫസീല കെ, ഖദീജ നസിയ തുടങ്ങിയവർ സംസാരിച്ചു.ഉപ ജില്ല സെക്രട്ടറി കെ.കെ അബ്ദുൽ ഗഫൂർ സ്വാഗതവും കെ.വി.നവാസ് നന്ദിയും പറഞ്ഞു. എം.പി ഷമീർ അഹമ്മദ്  ,കെ.പി അൻവർ സാലിഹ്, മിൻസർ, ഫർഹാൻ തുടങ്ങിയവർ ധർണ്ണക്ക്  നേതൃത്വം നല്കി.

അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുക, തടഞ്ഞുവെച്ച ക്ഷാമബത്ത അനുവദിക്കുക, സർവീസിൽ ഇരിക്കുന്ന മുഴുവൻ അധ്യാപകരെയും കെ.ടെറ്റിൽ നിന്ന് ഒഴിവാക്കുക, ഹെഡ്മാസ്റ്റർമാരെ ഉച്ചഭക്ഷണ ചുമതലയിൽ നിന്ന് ഒഴിവാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ബില്ലുകൾ പാസാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പാഠ്യപദ്ധതി ചട്ടകൂടിലെ വികല നിർദ്ദേശങ്ങൾ പിൻവലിക്കുക   തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ധർണ്ണയിൽ  ഉന്നയിച്ചത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)