Flash News

Nattu Media

കോഴിക്കോട് അശോക ഹോസ്പിറ്റൽ ഓർമ്മയാകുന്നു

Photo Credit: MouthShut.com

കോഴിക്കോട് : അനേകായിരം കുഞ്ഞുങ്ങൾ പിറന്നു വീണ, നിരവധി രോഗികൾക്ക് ആശ്വാസം നൽകിയ കോഴിക്കോടിന്റെ പൈതൃകത്തിന്റെ ഭാഗമായ അശോക ഹോസ്പിറ്റൽ ഒർമ്മയാകുന്നു. വെള്ളിമാട്കുന്ന് - മനാഞ്ചിറ റോഡ് വികസനത്തിന്റെ ഭാഗമായി ആശുപത്രിയുടെ ഓപ്പറേഷൻ തീയറ്റർ ഉൾപ്പടെ യുള്ള ഭാഗങ്ങൾ പൊളിച്ചുമാറ്റേണ്ടി വരുന്നതുകൊണ്ട് ആശുപത്രി പിന്നീട് പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്നാണ് ആശുപത്രിയുടെ ഡയറക്ടറായ അശ്വിൻ രാമ ചന്ദ്രൻ പറയുന്നത്.

1930 മുതൽ കോഴിക്കോടിന്റെ ഹൃദയ ഭാഗത്ത്‌ പ്രവർത്തിച്ചു വരുന്നതാണ് അശോക ഹോപിറ്റൽ. ഡോക്ർ വി ഐ രാമനാണ് ഈ ആശുപത്രിയുടെ സ്ഥാപകൻ. യൂറോപ്പിൽ ഉപരി പഠനം പൂർത്തീകരിച്ച അദ്ദേഹം യൂറോപ്യൻ കെട്ടിട ശൈലിയിലാണ് ഈ ഹോസ്പിറ്റൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

യൂറോപ്യൻ കെട്ടിട ശൈലിയിൽ നിർമ്മിക്കപ്പെട്ട ഹോസ്പിറ്റൽ കെട്ടിടത്തിന്റെ കൂടെ 1930 മുതൽ തന്നെ കൃത്യം 12 മണിയാവുമ്പോൾ മണി അടിച്ചുകൊണ്ട് കോഴിക്കോട് നഗരത്തിലെ ഈ ആശുപത്രി പരിസരങ്ങളിലുള്ളവർക്ക് ടൈം അറീയ്ച്ചുകൊണ്ടിരുന്ന ക്ലോക്ക് ഉൾപ്പെടെയാണ് ഇനി ഓർമ്മയായി മാറുന്നത്.

2022 ഡിസംബർ 31ാം തിയതിയാവും ഈ ഹോപിറ്റലിൽ അവസാനത്തെ രോഗിക്കുള്ള അഡ്മിഷൻ. തുടർന്ന് 2023 ജനുവരി പതിനഞ്ചോടെ ആശുപത്രി പൂർണമായും അടച്ചുപൂട്ടും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)