Flash News

Nattu Media

കുമാർ സുനിൽ വാരിയൻകുന്നനാകുന്നു , ചിത്രീകരണം പൂർത്തിയായി



മലബാർ
സിംഹം വാരിയൻ കുന്നൻ ചിത്രീകരണം പൂർത്തിയായി. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായി പോരാടിയ ധീര രക്തസാക്ഷി വാരിയൻ കുന്നത്ത് കുഞ്ഞഹ്മദാജിയെ അഭ്രപാളിയിൽ എത്തിക്കുന്നത് ശ്രദ്ധേയനായ യുവ സംവിധായാകൻ ഫൈസൽ ഹുസൈൻ ആണ്.

പ്രമുഖ ചരിത്രക്കാരൻ ജാഫർ ഈരാറ്റുപേട്ട സ്ക്രിപ്റ്റ് ഒരുക്കുന്നു.നിർമ്മാണം -ചക്കി പറമ്പൻ ഫാമിലി അസോസിയേഷൻ, ക്യാമറ - പ്രബീഷ് ലാൻസി, പശ്ചാത്തല സംഗീതം - സിമ്പു സുകുമാരൻ, ഗാന രചന - ബാപ്പു വാവാട്,പ്രോജക്റ്റ് കോഡിനേറ്റർ - ഷാഫി കൂളിമാട്,പ്രോജക്റ്റ് എക്സിക്യൂട്ടിവ് - സി.പി.ഇബ്രാഹിം,ലോക്കേഷൻ മാനേജർ - സി.പി. സലീം, മേക്കപ്പ് - അനീഷ് പാലോട് ,സ്റ്റിൽസ് - അനിൽ ജനനി,പോസ്റ്റർ - രാജേഷ് തിരുവല്ലം എന്നിവരാണ്.

മലബാർ സിംഹം വാരിയംകുന്നൻ ചരിത്രത്തോട് നീതി പുലർത്തുമെന്ന്  സംവിധായകൻ ഫൈസൽ ഹുസൈൻ പറഞ്ഞു. വയനാട്,ആനക്കാംപൊയിൽ, മുക്കം എന്നിവടങ്ങിളിലായിരുന്നു ചിത്രികരണം.

റിഷാദ്, ഉത്തര മനോജ്,മുക്കം വിജയൻ, ബെന്ന ചേന്ദമംഗല്ലൂർ, അമീൻ ജൗഹർ, ആഷിഖ് ഭാവന,റഫീഖ് കരുവാൻപൊയിൽ,സുഹാസ് ലാംഡ,സുനിൽകുമാർ അരീക്കോട്, ജാഫർ,അനിൽ ജനനി, റഫീഖ് ആനക്കാംപൊയിൽ, സോഡി, ഷാജഹാൻ,ഗൗതം രാജീവ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. നൂറോളം കലാകാരൻമാർ ചിത്രത്തിൽഭാഗമാകുന്നുണ്ട്.

ഫൈസൽ ഹുസൈൻ അസാമിന്റെ പശ്ചാത്തലത്തിൽ തദ്ദേശീയരെ വെച്ച് അസ്സാമി ഭാഷയിൽ അണിയിച്ചൊരുക്കിയ “ജ്യോതി”യും പാചക തൊഴിലാളികളുടെ ജീവിതകഥ പറഞ്ഞ "മൊഹബ്ബത്തിൻ ബിരിയാണി കിസ്സയും " ഏറെ വൈറലായിരുന്നു.

ഇരുവഴിഞ്ഞിപുഴയുടെ മണവാട്ടിയും പിന്നെ സുൽത്താന്മാരും,മെമ്മറി ഫുൾ ,ടൈം ഓവർ , കൗമുദി ജബ്ബാർ, ഹൃദയത്തിൽ തൊട്ട് നാദാപുരം,മുളഞ്ചോലയിൽ ദാമോദരൻ, ചാലിയം കഥ പറയുമ്പോൾ, മോചനം, ക്ലാസ്സിഫൈഡ്സ്, മീസാൻ കല്ലുകൾ തളിർക്കുമ്പോൾ , ലാസ്റ്റ് ലൗവർ, തുടങ്ങി പ്രോജക്ടുകളും ഏറെ ശ്രദ്ധേയമാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)