കൊടിയത്തൂർ: കരൾമാറ്റ ശസ്ത്രക്രിയക്ക് കൈത്താങ്ങുമായി വ്യപാരി വ്യവസായി ഏകോപന സമിതി. ശസ്ത്രക്രിയക്ക് വിധേയനാവുന്ന കൊടിയത്തൂർ സ്വദേശി പൂളക്കൽ മമ്മദ് കുട്ടിയുടെ ചികിത്സക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യുണിറ്റാണ് സമാഹരിച്ച രണ്ട്ല ക്ഷം രൂപ ചികിത്സ സഹായ കമ്മറ്റി ഭാരവാഹികളെ ഏല്പിച്ചത്.
കൊടിയത്തൂർ പഞ്ചായത്തിലെ കൊടിയത്തൂർ പൂളക്കൽ മമ്മദ്‌കുട്ടി ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നിരിയ്ക്കുകയാണ്.നാല്പത് ലക്ഷ ത്തോളം തുക ആവ്യശ്യമുള്ള ശസ്ത്രക്രിയക്ക് മമ്മദ് കുട്ടി യുടെ വീട്ടിലെത്തിയാണ് ചെക്ക് കൈമാറിയത് . തിരുവമ്പാടി യുണിറ്റ് പ്രസിഡന്റും ,ജില്ലാ കമ്മറ്റി സെക്രട്ടറി യുമായ ജിജി തോമസ്, ട്രഷറർ അബ്ദുൽഗഫൂർ,കൊടിയത്തൂർ യുണിറ്റ് പ്രസിഡന്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി,സമദ് കണ്ണാട്ടിൽ ,കെ.പി. അബ്ദുറഹിമാൻ ,ജലീൽ മാസ്റ്റർ ,ടി.കെ.അനീഫാ എന്നിവർ സംബന്ധിച്ചു
.
Tags:
KODIYATHUR
