മുക്കം : സ്കൂൾ ബസ്സ് ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പാക്കുക എന്നാവശ്യപ്പെട്ട് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ൻ സ്കൂൾ ബസ് തൊഴിലാളികൾ നിവേദനം നൽകി.
പൊതു വിദ്യാലയങ്ങളിലെ ബസ്സുകളിൽ വളരെ തുച്ഛമായ വേതനത്തിൽ തൊഴിലെടുക്കുന്ന ഡ്രൈവർമാർക്കും, ആയമാർക്കും മിനിമം വേതനം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നിരവധി തവണ സർക്കാരിൻ്റെ മുന്നിൽ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും നാളിതുവരെയായി ഒരു അനുകൂല സമീപനവും ഉണ്ടായിട്ടില്ല.കഴിഞ്ഞ കൊറോണ കാലത്ത് പല മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് സമാശ്വാസ സഹായം നൽകിയപ്പോഴും,ഈ വിഭാഗം തൊഴിലാളികളുടെ വിവര ശേഖരണം എടുത്തു എന്നല്ലാതെ ഒരു സഹായവും ഇന്ന് വരെ ലഭിച്ചിട്ടില്ല എന്നുള്ള കാര്യം ഈ തൊഴിലാളികളോട് കാണിച്ച വിവേചനമായി കാണുന്നതായി സ്കൂൾ ബസ് തൊഴിലാളി നേതാക്കൾ പറഞ്ഞു .
ഒരു മാസം 3000-6000 എന്നീ നിലകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെയും,ആയമാരുടെയും ജീവിതം അത്യന്തം പരിതാപകരമാണെന്നും .ആയതിനാൽ ഞങ്ങളുടെ ഈ അവസ്ഥക്ക് മാറ്റം വരുത്തുവാൻ മിനിമം വേതനം ലഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ സർക്കാരിൽ ഉണ്ടാക്കിയെടുക്കുന്നതിന് എം എൽ എ യുടെ ഭാഗത്ത് നിന്ന് പരാതിയിലൂടെ സഹായം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്കൂൾ ബസ്സ് തൊഴിലാളികൾ പറഞ്ഞു
Tags:
MUKKAM
