Flash News

Nattu Media

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു


കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിൽ നടന്ന ഭിന്ന ശേഷി ദിനാചരണം ,കൂട്ട് യുവ എഴുത്തുകാരിയും ചിത്രകാരിയുമായ മാരിയത്ത് ഉദ്ഘാടനം ചെയ്തു.ദിനാചരണത്തിൻ്റെ ഭാഗമായി കളറിങ്ങ് മത്സരം, പോസ്റ്റർ രചനാ മത്സരം' ബിഗ് ക്യാൻവാസിൽ സർഗസൃഷ്ടികൾ തുടങ്ങി വിവിധ പരിപാടികൾ നടന്നു.

പി.ടി.എ പ്രസിഡൻ്റ്  ഗുലാം ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാരിയത്തിന് സ്കൂളിൻ്റെ സ്നേഹോപഹാരം ഹെഡ്മിസ്ട്രസ്  എ' കെ കദീജ നൽകി.ചടങ്ങിൽ സി ടി കുഞ്ഞോയി, ഫാത്തിമ സഹ്റ ബത്തൂൽ കെ എം അബ്ദുൽ ഹമീദ് ,പി.സി.മുജീബ് റഹിമാൻ ,രമ്യ ടി, പി.പി.മമ്മദ് കുട്ടി ,സി.കെ.അഹമ്മദ് ബഷീർ ,ശബാന ചോല എന്നിവർ സംസാരിച്ചു.

സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അകാലത്തിൽ പൊലിഞ്ഞു പോയ നഫീസത്തുൽ മിസ്രിയയുടെ ഓർമയ്ക്കായ് ജൻമദിന പുസ്തകം എം.എ.നസൽ ചോല മാരിയത്തിന് നൽകി.

മാരിയത്ത്, ബത്തൂൽ, പി.സി.മുജീബ് റഹ്മാൻ, മജീദ് പൂതൊടി', പി.മുഹമ്മദ്, ഷാഹുൽ ഹമീദ്, ശ്രീജിത്ത്, ഷാമിൽ, സബീൽ എന്നിവർ ബിഗ് ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)