Flash News

Nattu Media

കാലചക്രത്തിൽ കുടുങ്ങിയ ജീവിതങ്ങൾ

പ്രതീകാത്മക ചിത്രം | Photo: pexels.com/

🖋️നിയാസ് ചെറുവാടി

ഗ്രാമ പ്രകൃതിയിൽ ഒതുങ്ങിക്കൂടിയ ചെറുവാടി കപ്പിയേടത്തെ കുശവൻമാർ കളിമണ്ണിന്റെ കലയിൽ നിന്നും അകന്നിരിക്കുന്നു, എന്നിരുന്നാലും അന്നത്തെ ആ പ്രതാപ കാലം ഓർമ്മകൾ കൊണ്ട് അലങ്കൃതമാക്കുകയാണ് ലക്ഷ്മിയമ്മ. 

വീടിന് തൊട്ടു താഴെ പാടത്തുള്ള കളിമണ്ണ് കൊണ്ട് ചട്ടിയും,കലവും തുടങ്ങി നിത്യോപയോഗ വസ്തുക്കൾ എന്തും നിർമിച്ചിരുന്ന ആ കാലത്തെ ഓർത്തെടുക്കുബോൾ ലക്ഷ്മിയമ്മയുടെ മുഖത്ത് കാർത്തിക ദീപം തെളിയുന്നു. ഓരോ സീസണിലും ഉണ്ടാക്കിയിരുന്ന വിവിധ രൂപങ്ങളും വസ്തുക്കളേയും കുറിച്ച് വാചാലമാവുകയാണവർ.

പ്രതീകാത്മക ചിത്രം | Photo: wsj.com/

അന്ന് അങ്ങാടിയിൽ നിന്നും പഴയ പൊട്ടി പൊളിഞ്ഞ കെട്ടിടങ്ങൾ കടന്ന് പാടം താണ്ടി തിരക്കേറിയ വാഹനങ്ങളോ അമിതമായി ചടുലമായ ആൾക്കൂട്ടങ്ങളോ ഇല്ലാത്ത പ്രദേശത്തിന്റെ പ്രധാന നാഴിക കല്ലായി ചെറുവാടിക്ക് ഒഴിച്ചുകൂടാനാവാത്ത സ്വഭാവം നൽകിയിരുന്നത് ലക്ഷ്മിയമ്മയുടെ ഭർത്താവ് വേലായുധേട്ടനും, സഹോദരൻ ചിന്നകുട്ടനും ഭാര്യ ചിന്നമ്മുവിന്റെയും മേൽ നോട്ടത്തിൽ സജീവമായിരുന്ന മൺപാത്ര നിർമാണ മേഖലയായിരുന്നു.

പണ്ടുമുതലേ, മൺപാത്രങ്ങൾ വാങ്ങുക എന്നതിനർത്ഥം ഒരു കാലത്ത് പല നാടുകൾക്കും ചെറുവാടിയിലേക്കുള്ള യാത്രയാണ്. ഈ മൺപാത്ര നിർമ്മാതാക്കളുടെ കുടുംബത്തിലെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ തൊഴിലിൽ ഏർപെട്ടു പോന്നു, മറ്റു ഗ്രാമങ്ങളിലെ ഡസൻ കണക്കിന് കടകളിൽ വിശ്വസ്തതയോടെ തങ്ങളുടെ സാധനങ്ങൾ നിരത്തി കാഴ്ച്ചക്ക് നിറം നൽകി. അവരുടെ ചാണകം കൊണ്ട് നിലം വിരിച്ച വീടുകളിലേക്ക് ഒരുകാലത്ത് മൺപാത്രങ്ങൾ അഭിവൃദ്ധി പ്രാപിച്ച ഒരു വ്യാപാരമായിരുന്നു.

ഞങ്ങൾ പാത്രങ്ങൾ ചുട്ടെടുക്കുന്ന ചൂളകളാൽ നിറഞ്ഞതായിരുന്നു ഈ വഴി മുഴുവൻ, എല്ലാ വീട്ടിലും കുറഞ്ഞത് ഒരു ജോഡി ചക്രങ്ങളെങ്കിലും ഉണ്ടായിരിക്കും, ചെളി മിനുസമാർന്ന വൃത്താകൃതിയിലുള്ള പാത്രങ്ങളാക്കി രൂപപ്പെടുത്തുന്നതിൽ സ്ത്രീകളും പുരുഷന്മാരും സമർത്ഥരായിരുന്നു, അന്നത്തെ ആ പ്രതാപ കാലത്തിലെ സാധനങ്ങൾ ക്രമീകരിക്കാനും പെയിന്റ് ചെയ്യാനും അടുക്കാനും ശേഷം തലയിൽ ചുമന്ന് വീടു വീടാന്തരം കയറിയും വിൽപനക്ക് പോയിരുന്ന ലക്ഷ്മിയമ്മ പറയുന്നു.

പ്രതീകാത്മക ചിത്രം | Photo: pexels.com/

തങ്ങളുടെ കലയുടെ പ്രധാന അസംസ്കൃത വസ്തുവായ ചെളി ശേഖരിക്കാൻ ഞങ്ങൾ പാടുപെട്ടു, ഇവിടത്തെ കുശവൻമാർ തങ്ങളുടെ പരമ്പരാഗത തൊഴിലിൽ നിന്ന് അകന്നുപോയതിനാൽ അവരാരും ഇന്ന് മൺപാത്ര നിർമ്മാണം നടത്തുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാൽ വർഷങ്ങളായി ഗ്രാമങ്ങൾ നഗരത്തോട് കിടപിടിക്കുന്ന വളർച്ചയിൽ ചൈനീസ് പാത്രങ്ങളും ചട്ടികളും വിപണി കീഴടക്കിയിരിക്കി, അവയെല്ലാം മനുഷ്യ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു. ചുറ്റുമുള്ള വലിയ വലിയ  മാറ്റങ്ങളിൽ ഞങ്ങളുടെ തൊഴിൽ അപ്രത്യക്ഷമായി, എല്ലാം കഴിഞ്ഞ ഒരു കാര്യമായി മാറിയിരിക്കുന്നു, ആത്മ ഗത്ഗതത്തോടെ ലക്ഷ്മിയമ്മ വിതുമ്പി


 



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)