Flash News

Nattu Media

ലോകകപ്പ് വളണ്ടിയർ രംഗത്ത് നിറ സാന്നിധ്യമായി കൊടിയത്തൂർക്കാർ


ഖത്തർ ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇനി വെറും 3 മത്സരങ്ങൾ മാത്രം. ഇത്തവണത്തെ ലോകകപ്പിന് ഏറെ പ്രത്യേകതകളുണ്ട് ഏറ്റവും കൂടുതൽ മലയാളികൾ കളികാണാനെത്തിയ ഒരു ഫുട്ബാൾ ലോകകപ്പാണ് ഖത്തർ ലോകകപ്പ് എന്നുള്ളത് ഒരു ചരിത്രമാണ്. ഇഷ്ട്ട രാജ്യങ്ങളുടെയും കളിക്കാരുടെയും കൊടികളും ജേഴ്സികളുമായി ഖത്തറിലെ ഗാലറികളിൽ ഇന്നും മലയാളികളുടെ സാനിധ്യം നിറഞ്ഞു നിൽക്കുകയാണ്.

ലോകകപ്പ്‌ സംഘാടനത്തിലും നടത്തിപ്പിലും പ്രധാന പങ്ക്‌ വഹിക്കുന്ന നിരവധി മലയാളികളുണ്ട്‌, അതിൽ പ്രധാനമായുള്ളവരാണ് വളണ്ടിയർമാർ . കളി കാണാനെത്തുന്നവരെ പുഞ്ചിരിയുമായി സ്വാഗതം ചെയ്ത്‌ വേണ്ട സഹായങ്ങൾ ചെയ്ത്‌ കൊടുക്കുക എന്നതാണ് ഓരോ വളണ്ടിയറുടെയും കടമ. ഇത് കുറ്റമറ്റ രീതിയിൽ ചെയ്യുന്നതിൽ മത്സരിക്കുകയാണ് ഓരോ മലയാളി വളണ്ടിയറും.

യുവാക്കളായ വളണ്ടിയർമാരിൽ പതിനഞ്ചോളം കൊടിയത്തൂർ സ്വദേശികളും ഉൾപ്പെടുന്നു. ഖത്തറിലെ വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരായ ഇവർ ഹോസ്പിറ്റാലിറ്റി, മീഡിയ , ഗതാഗതം ഓപ്പറേഷൻ സപ്പോർട്ട്‌, മറ്റു സേവന മേഖലകളാണ് വളണ്ടിയറായി സേവനമനുഷ്ടിക്കുന്നത്‌. ഫിഫ ക്ലബ്‌ വേൾഡ് കപ്പിന് പുറമെ അറബ്‌ കപ്പ്‌, ലോക അത്ലറ്റിക്സ്‌ ചാമ്പ്യൻ ഷിപ്,ക്ലബ് ഫുട്‌ബോൾ തുടങ്ങി ഖത്തറിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന വിവിധ കായിക പരിപാടികളിൽ സജീവമായിരുന്നു ഈ കൊടിയത്തൂർ വളണ്ടിയർമാർ.



പി.പി. ഇല്യാസ് നജ്മുൽ ,റഫീഖ് ,സിറാജ് പുതുക്കുടി,തുഫൈൽ, എം.കെ.യാസർ, അനസ്, അജ്മൽ,ഹിജാസ് ശാക്കിർ, ഷമീർ,മുഹമ്മദലി എന്നീ കൊടിയത്തൂർ സ്വദേശികളാണ് വിവിധ മേഘലകളിൽ വളണ്ടിയറായി സേവനം ചെയുന്നത് .

ലോകകപ്പിന്റെ ഭാഗമകാൻ സാധിച്ചതിലും,വിവിധ ടീമുകൾക്കൊപ്പം പ്രവർത്തിക്കാനായതും വിവിധ രാജ്യക്കാരെ സ്വീകരിക്കാൻ സാധിച്ചതിലുമുള്ള സന്തോഷത്തിലാണ് ഈ സേവകരായ കൊടിയത്തൂർക്കാർ. സേവന രംഗത്ത് സംഭാവനകൾക്ക്‌ കൊടിയത്തൂർ സർവ്വീസ്‌ ഫോറം ഖത്തറിന്റെ അംഗങ്ങൾ കൂടിയാണ് ഇവർ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)