Flash News

Nattu Media

അറബിക് ദിനാഘോഷത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ഓൺലൈൻ അറബിക് കോൺഫറൻസ് സംഘടിപ്പിച്ചു


ചേന്ദമംഗല്ലൂർ: ഡിസംബർ 18ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര അറബിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ചേന്ദമംഗലൂർ ജി എം യു പി സ്കൂളിൽ അന്താരാഷ്ട്ര ഓൺലൈൻ അറബിക് കോൺഫറൻസ് സംഘടിപ്പിച്ചു.

ഖത്തറിൽ നിന്നുള്ള പ്രമുഖ അറബ്- ഇംഗ്ലീഷ് ഫുട്ബോൾ ജേണലിസ്റ്റ് അഹമ്മദ് ഹാഷിം മുഖ്യാതിഥിയായി പങ്കെടുത്തു. മജീദ് പുളിക്കൽ ദോഹയിൽ നിന്ന് ഓൺലൈനിൽ അധ്യക്ഷത വഹിച്ചു.

ഒരാഴ്ച നീണ്ടു നിൽക്കുന്ന സ്കൂൾതല ആഘോഷ പരിപാടികൾ രാവിലെ നടന്ന ചടങ്ങിൽ വച്ച് പ്രഥമാധ്യാപകൻ വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുനീർ ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു.

വിവിധ സെഷനുകളായി നടന്ന പരിപാടികളിൽ ജില്ലാ - ഉപജില്ലാ അറബിക് കലോത്സവങ്ങളിൽ സ്കൂളിനെ പ്രതിനിധാനം ചെയ്തുകൊണ്ട് ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. അലിഫ് അറബിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ത്രിവേണി ടീച്ചർ, അനുപമ ടീച്ചർ, സാജിദ് പുതിയോട്ടിൽ, സറീന ടീച്ചർ, സാബിറ ടീച്ചർ, ഹിദ അബ്ദുർറഹ്മാൻ എന്നിവർ സംസാരിച്ചു. മിനി വി, ഷീന, ശരത് കൃഷ്ണ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒരാഴ്ച നീണ്ടുനിൽക്കുന്ന അറബിക് ദിനാഘോഷ പരിപാടികളിൽ വ്യത്യസ്ത ദിനങ്ങളിലായി വിവിധ തരത്തിലുള്ള വൈജ്ഞാനിക- കലാ പരിപാടികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)