കൊടിയത്തൂർ സലഫിസ്കൂളിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പായസമേള നടന്നു. രസം രസം പായസം എന്നു പേരിട്ടു നടത്തിയ ഭക്ഷ്യമേള ഗ്രാമപഞ്ചായത്ത് മെംബർ ഫാത്തിമ നാസർ ഉദ്ഘാടനം ചെയ്തു. ഷേബാ നാസർ, ജൂറൈന എന്നിവർ വിധികർത്താക്കളായ വൈവിധ്യവും രുചിഭേദവുമായി കുട്ടികൾ അമ്മമാരോടൊപ്പം ചേർന്ന് പാകം ചെയ്ത പായസത്തിന്റെ പാചകവിധികളെഴുതിയും പായസക്കൂട്ടുകളെഴുതിയും സ്വന്തമായി വിശദീകരിച്ചും പരിപാടിയുടെ പഠനമൂല്യം ബോധ്യപ്പെടുത്തുകയുണ്ടായി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പായസ മേള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ വിസ്മയമായി.
ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.വി.അബ്ദുസ്സലാം അധ്യക്ഷം വഹിച്ചു. എം.പി. ടി.എ ചെയർ പേഴ്സൺ സിത്താര ആശംസകൾ നേർന്നു.കവിത മിസ് സ്വാഗതവും ഹെലൻ പർവീൻ മിസ് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
