ഇതുമായി ബന്ധപ്പെട്ട് അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാൻ ഗ്രാമപഞ്ചായത്ത് നിയമപ്രകാരം കെട്ടിട ഉടമക്ക് 3 തവണ നാേട്ടീസ് നൽകിയെങ്കിലും ഉടമ പൊളിച്ചുമാറ്റാൻ തയ്യാറായിരുന്നില്ലന്നും നോട്ടീസ് കാലാവധി തീർന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് നേതൃത്വത്തിൽ പൊളിച്ചുമാറ്റിയതെന്നും പഞ്ചായത്ത് സെക്രട്ടരി ടി. ആബിദ പറഞ്ഞു.
പൊളിക്കുന്നതിന് നിലവിൽ നിയമ തടസ്സങ്ങളില്ലെന്നും സെക്രട്ടറി പറഞ്ഞു. ജെ സി ബി ഉപയോഗിച്ച് പൊളിക്കുന്നത് കാണുന്നതിന് നിരവധി നാട്ടുകാരും എത്തിയിരുന്നു. പ്രശ്ന സാധ്യത കണക്കിലെടുത്ത് മുക്കം പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പഞ്ചായത്ത് സെക്രട്ടരി ടി. ആബിദ, എൽ എസ് ജി ഡി ഓവർസിർ പി.ടി ജസ്‌ന ,പഞ്ചായത്ത് ജീവനക്കാരായ ജെ ജനീഷ്, ഷാജു എന്നിവർ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, ഫസൽ കൊടിയത്തൂർ, കരീം പഴങ്കൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Tags:
KODIYATHUR
