Flash News

Nattu Media

പാഠ്യ പദ്ധതിയിലെ ഒളിഅജണ്ടകളെ കരുതിയിരിക്കണം - വിസ്ഡം സ്റ്റുഡന്റ്സ്


കൊടിയത്തൂർ: പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ പേരിൽ ധാർമ്മികതക്കും, സംസ്ക്കാരത്തിനുമെതിരായ നവലിബറൽ ചിന്താഗതികളും മതനിരാസവും ഒളിച്ചു കടത്താനുള്ള ആസൂത്രിത ശ്രമങ്ങളെ തിരിച്ചറിയണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് അൽവാൻ വിന്റർ ക്യാമ്പ് ആവശ്യപ്പെട്ടു. ചെറുപ്രായത്തിലുള്ള വിദ്യാർത്ഥികളെപ്പോലും ലഹരിക്കെണിയിൽപ്പെടുത്തുന്ന മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും, ലഹരിയുടെ ലഭ്യത ഇല്ലാതാക്കുകയും വേണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു. സമൂഹത്തിലെ സാഹോദര്യം നിലനിർത്താനും, പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുവാനും വിദ്യാർത്ഥി സമൂഹം ബോധപൂർവ്വം രംഗത്ത് വരണം. ഇസ്ലാം വിഭാവനം ചെയ്യുന്ന ആദർശവും, സംസ്ക്കാരവും പഠിക്കുവാനുള്ള വിവിധ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മാതാപിതാക്കൾക്കും കുടുംബത്തിനും സമൂഹത്തിനും നൻമ ചെയ്യുന്ന നല്ല പൗരൻമാരായി വളർത്തുവാൻ രക്ഷിതാക്കൾ മുന്നോട്ട് വരണമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: സുഫിയാൻ അഭിപ്രായപ്പെട്ടു. ഗ്രീൻ വാലി സ്കൂളിൽ നടന്ന ക്യാമ്പിൽ മുസ്തഫ മദനി മമ്പാട്,ഷാബിൻ പാലത്ത്,മർസൂഖ് അൽ ഹിക്മി,ഡോ:മുബീൻ, അസ്‌ലം ബേപ്പൂർ, ഇംതിയാസ് തിരുവമ്പാടി എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകി. ബർജീസ് ഫവാസ് അധ്യക്ഷനായ ചടങ്ങിന്   ജമാൽ ചെറുവാടി, കബീർ വി. കെ എന്നിവർ ആശംസയും  മുസ്‌ലിഹ് വി. കെ  സ്വാഗതവും ശുഹൈബ് കൊടിയത്തൂർ നന്ദിയും പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)