Flash News

Nattu Media

കാർഷികപ്പെരുമ വിളിച്ചോതി ഊർച്ച തെളി



പൊറ്റശ്ശേരിയുടെ കാർഷികപ്പെരുമയും പാരമ്പര്യവും വിളിച്ചോതി കാർഷികോത്സത്തിന്റെ ഭാഗമായി ആൾ കേരള ഊർച്ചകമ്മറ്റിയും പൊറ്റശ്ശേരി കാർഷിക ജനകീയ കൂട്ടായ്മയും സംയുക്തമായി മർഹും പുവ്വാട്ട് മുഹമ്മദ് ഊർച്ച കണ്ടത്തിൽ ഊർച്ച സംഘടിപ്പിച്ചു.


 ഗ്രാമീണതയുടെ അടയാളങ്ങളായിരുന്ന വയലും , കന്ന് പൂട്ടും , കണ്ടം നന്നാക്കലും , ഊർച്ചയും പുതു തലമുറക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ധേശത്തോടെയാണ് കാർഷികോത്സവം സംഘടിപ്പിച്ചത്.

നാട്ടിലെ മുതിർന്ന കന്ന് പുട്ടി കർഷകരായ മുഹമ്മദ് അമ്പലകണ്ടി , കുഞ്ഞാമു അമ്പലത്തിങ്ങൽ , കുട്ടിഹസ്സൻ കൈക്കലാട്ട് , ഒടമ്പൻ കുട്ടിഹസ്സൻ , അഹമ്മദ്കുട്ടി കണ്ണങ്ങര എന്നിവർക്ക്   ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആധരിച്ചു.

മൺമറഞ്ഞ് പോയ പൊറ്റശ്ശേരിയിലെ കന്ന്പൂ ട്ടിക്കാരായ പുവ്വാട്ട് മുഹമ്മദ് , കുന്നത്ത് അബ്ദുറഹിമാൻ , വാളിപ്പൊയിൽ കുട്ടിമാൻ, മുഹമ്മദ് കുന്നത്ത് , കൊരങ്ങാപറമ്പിൽ നാരായണൽ നായർ , കണ്ണങ്ങര ആലി കൊരങ്ങാപറമ്പിൽ കുഞ്ഞൻ, കുന്തല കൃഷ്ണൻ നായർ , വള്ളികാട്ടിൽ രാമൻ , പെരുവാട്ടിൽ ബാലൻ, കൊരങ്ങാപറമ്പിൽ ബാലൻ നായർ , കൊരങ്ങാപറമ്പിൽ അപ്പുനായർ, കളത്തിൽ കുട്ടിമാൻ ,ഉളളാട്ടിൽ വേലായുധൻ , പെരിങ്ങംപുറത്ത് മുഹമ്മദ് , കീരിപ്പൊയിൽ കോരു , ചേർക്കാതൊടികയിൽ കോരു കുട്ടി , പുൽപറമ്പിൽ ഇമ്പിച്ചി തനിയൻ തുടങ്ങിയവരെ ഉദ്ഘാടന ചടങ്ങിൽ അനുസ്മരിച്ചു.
കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്നായി ഇരുപതോളം ജോഡി കന്നുകൾ ഊർച്ചയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)