കേരളത്തിലെ ഒട്ടു മിക്ക മുസ്‌ലിം സംഘടനകളുടെയും സമ്മേളനങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ടെന്ന് ഗോവ ഗവർണർ അഡ്വ:പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി. മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മുജാഹിദ് സമ്മേളനത്തിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കുന്നതിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം എടുത്തു പറഞ്ഞത്.
പതിനായിരങ്ങൾ പങ്കെടുത്ത ഉദ്‌ഘാടന സമ്മേളനം സൗദി എംബസി അറ്റാഷേ ശൈഖ് ബദർ നാസിർ അൽ അനസി ഉത്ഘാടനം ചെയ്തു. കെ എൻ എം ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷനായിരുന്നു. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, എം ബി. രാജേഷ്, ജില്ലാ കളക്ടർ നര സിംഹു ഗാരി തേജ് ലോഹിത് റെഡ്ഢി, മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ചെയർമാൻ എ പി അബ്ദുസ്സമദ്, അബ്ദുൽമജീദ് സ്വലാഹി തുടങ്ങിയവർ പ്രസംഗിച്ചു.
നാല് ദിവസം തുടരുന്ന സമ്മേളനം കോഴിക്കോടിന്ന് പുതിയൊരു ചരിത്രമെഴുതും.
Tags:
KOZHIKODE
