Flash News

Nattu Media

നൈപുണ്യ വികസന മേള സംഘടിപ്പിച്ചു


ചാത്തമംഗലം:
ആർ ഇ സി ജി വി എച്ച് എസ് എസ് ചാത്തമംഗലവും പൊതുവിദ്യാഭ്യാസ വകുപ്പും ഹയർസെക്കൻഡറി (NSQF)ഉം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും സംയുക്തമായി നൈപുണ്യ ദിനം 2022 സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രീ. എം.കെ.പ്രജീഷ് കുമാർ അധ്യക്ഷതയിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ശ്രീ. ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.

 ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി കമ്പളത്ത് സുധ മുഖ്യാതിഥിയായി സംസാരിച്ചു.ചാത്തമംഗലം റീജണൽ പൗൾട്രി ഫാം അസിസ്റ്റൻറ് ഡയരക്ടർ Dr.സിബി കെ ചാക്കോ പൗൾട്രി ഫാമിങ്ങിനെ കുറിച്ചും അതിൻ്റെ തൊഴിൽ സാധ്യതകളെയും സർക്കാർ നൽകുന്ന ആനുകൂല്യങ്ങളേയും കുറിച്ച് വിശദമായി സംസാരിച്ചു. 

കൃഷി ഓഫീസർ ശ്രീ. വിജയകൃഷ്ണ കൃഷിയുടെ അനന്ത സാധ്യതകളെകുറിച്ച് ഉപരി പഠനം, തൊഴിൽ സാധ്യതകൾ എന്നിവയെ കുറിച്ച്വി ശദീകരിച്ചു.പ്രൗഢഗംഭീരമായ ഈ ചടങ്ങിലൂടെ പൊതു സമൂഹത്തിനും വിഎച്ച് ഇസിയിൽ ഉള്ള കോഴ്സുകളെ കുറിച്ചും, ഉപരിപഠന തൊഴിൽ സാധ്യതകളെ കുറിച്ചും വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും മനസ്സിലാക്കാനുള്ള അവസരം കൂടി സമ്മാനിച്ചു.

എസ്എoസി ചെയർമാൻ ശ്രീ.രാഘവൻ,എംപിടിഎ ചെയർ പേഴ്സൺ ശ്രീമതി. നിഷ പൊന്നിയും ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ സി ജിസിസി കോ-ഓർഡിനേറ്റർ ശ്രീ.മുഹമ്മത് ഷാഫി സ്വാഗതവുo, സ്റ്റാഫ് സെക്രട്ടരി ശ്രീ. ഷിജു എം ജോസഫ്നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)