Flash News

Nattu Media

ലോക എയിഡ്സ് ദിനം; എയിഡ്സ് സന്ദേശ ദീപം തെളിയിച്ച് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്


ലോക എയിഡ്സ് ദിനത്തിൽ കുന്നമംഗലം  ബസ് സ്റ്റാൻഡിൽ എയിഡ്സ് ചിഹ്നത്തിൻ്റെ മാതൃകയിൽ ദീപം തെളിയിച്ച് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ്  യൂണിറ്റ്. ഒപ്പം പൊതുജനങ്ങളിൽ എയിഡ്സിനെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മെഴുകുതിരികളും പ്ലെക്കാഡുകളുമായി അവബോധന റാലിയും സംഘടിപ്പിച്ചു.


 പെരിങ്ങളം ഹയർ സെക്കൻഡറി സ്ക്കൂൾ പി ടി എ പ്രസിഡൻ്റ് റഷീദ് പരിപാടി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൾ  യു കെ അനിൽകുമാർ  സ്റ്റാഫ് പ്രതിനിധി ഷമ്മി കെ ജെ  എന്നിവർ എയിഡ്സ് ദിന സന്ദേശം നൽകി.  പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ, അധ്യാപകനായ ജ്യോതിഷ് എം പി,   വോളൻ്റിയർ ലീഡറുമാരായ ശോഭിത്ത് രാജ്, മാളവിക സി ടി ,അമാൻ അഹമ്മദ് പി കെ,  ശ്രേയ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)